ദോഹ: വിദ്യാർത്ഥികൾക്ക് സൗഹൃദപരീക്ഷാകാല ത്തിനായി പുതിയ മാർഗരേഖകളുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം.2025–2026 അധ്യയന വർഷത്തിലെ ആദ്യവും രണ്ടാമത്തെയും സെമസ്റ്ററുകളുടെ അവസാന പരീക്ഷാകാലത്ത് സ്കൂളുകളുടെ പ്രവർത്തനം ക്രമപ്പെടുത്തുന്നതിന് ഖത്തർ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. വിദ്യാഭ്യാസകാര്യ വിഭാഗത്തിലൂടെയാണ് സർക്കുലർ പുറപ്പെടുവിച്ചത്.വിദ്യാർത്ഥികൾക്ക് സുരക്ഷിതവും പിന്തുണ നൽകുന്നതുമായ പഠനാന്തരീക്ഷം ഒരുക്കുകയും സ്കൂൾ ഭരണ-അധ്യാപക സ്റ്റാഫിന് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകുകയും ചെയ്യുന്നതാണിത്.
പരീക്ഷകൾ സുഗമമാക്കാൻ സ്കൂളുകൾക്ക് പ്രത്യേകം നിർദ്ദേശങ്ങളും അധ്യാപകർക്കും സ്റ്റാഫിനും ഇളവുകളും
സർക്കുലറിൽ പറയുന്നു.
പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കാനും വിലയിരുത്തൽ, ഉത്തരം പരിശോധിക്കൽ, മാർക്ക് രേഖപ്പെടുത്തൽ, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഉയർന്ന നിലവാരം പാലിക്കാനും ഈ സർക്കുലർ പ്രയോജനപ്രദമാകും.
പരീക്ഷ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഉടൻ സ്കൂൾ വിട്ട് പോകാൻ അനുമതി നൽകുന്നുണ്ട്. ......
ദോഹ: 27 രാജ്യങ്ങളിൽ നിന്ന് 750-ലധികം വിദഗ്ധരുടെ പങ്കാളിത്തത്തോടെ 17-ാമത് ഗൾഫ് ഹാർട്ട് അസോസിയേഷൻ കോൺഫറൻസ് ദോഹയിൽ ഭംഗിയായി സമാപിച്ചു. യെമൻ, ഇറാഖ്, ജിസിസി രാജ്യങ്ങൾ എന്നിവയിൽ നിന്നുള്ള പ്രമുഖ അതിഥികൾ ചടങ്ങിൽ പങ്കെടുത്തു.
ഇറ്റ്കാൻ സെന്ററിൽ ആരംഭിച്ച ആദ്യ ദിനത്തിൽ ബെഡ്സൈഡ് ഇക്കോ, ഹാർട്ട്-ലങ്ങ് മെഷീൻ സപ്പോർട്ട്, ശിശു-ഗർഭസ്ഥ ശിശു ഇക്കോ പഠനം, ഷോക്കിലെ സർകുലേറ്ററി മൂല്യനിർണ്ണയം എന്നിവ ഉൾപ്പെടെ നാല് സ്പെഷ്യലൈസ്ഡ് വർക്ക്ഷോപ്പുകൾ നടന്നു.
ഷെറട്ടൺ ദോഹയിൽ നടന്ന രണ്ടാം ദിനത്തിന്റെ ഉദ്ഘാടനം പ്രൊ. ......
ദോഹ: ഖത്തർ ബോട്ട് ഷോയിൽ നേടിയ മികച്ച വിജയത്തെ തുടർന്ന് വരാനിരിക്കുന്ന എല്ലാ പ്രധാന ഇവന്റുകൾക്കും സമുദ്ര ഗതാഗത സേവനം ഓൾഡ് ദോഹ പോർട്ട് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പോർട്ടിലെ സേവന ഗുണമേന്മ ഉയർത്തുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായാണ് തീരുമാനമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
പുതിയ മാരിടൈം സർവീസിന്റെ ലക്ഷ്യം സന്ദർശകർക്കുള്ള സൗകര്യം വർധിപ്പിക്കുകയും പോർട്ടിലെത്തുന്ന പ്രക്രിയ കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നതാണ്. ......
ദോഹ: ലോക സിനിമയുടെ ശക്തമായ കഥകളും വൈവിധ്യവും ആഘോഷിക്കുന്ന ദോഹ ഫിലിം ഫെസ്റ്റിവൽ (DFF) നവംബർ 27 മുതൽ 29 വരെ ദോഹയിലെ വിവിധ വേദികളിൽ നടക്കുന്നു. വൈകിട്ട് 5 മുതൽ രാത്രി 11 വരെ നീളുന്ന ഈ മൂന്ന് ദിവസത്തെ ഫെസ്റ്റിവൽ, അന്താരാഷ്ട്ര സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സംഗമകേന്ദ്രമായി മാറിയിരിക്കുകയാണ്.
DFFഗ്ലോബൽ ഫിലിംമേക്കർമാരുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും ശക്തമായ കഥകളെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഒരു വലിയ വേദിയാണ്. ......

മലയാളത്തിലെ പ്രശസ്ത സിനിമാ നടിയെ ആക്രമിച്ചതിന് നടൻ ദിലീപ് അടക്കമുള്ളവരെ പ്രതി ചേർത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയിലുള്ള കേസിന്റെ വിധി പുറപ്പെടുവിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള ഇലക്ഷന് ശേഷം മാറ്റുന്നതിന് കോടതി മുഖാന്തിരം ഗവണ്മെന്റ് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ടുള്ള പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി ഉചിത നടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി. എട്ടു വര്‍ഷം നീണ്ട വിചാരണ നടപടികൾക്കൊടുവിൽ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വരുന്ന ഡിസംബർ 8-നാണ് വിധി പറയുവാൻ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9-നാണ് വോട്ടെടുപ്പ് നടക്കപ്പെടുന്നത്.കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടത് നടൻ ദിലീപ് എട്ടാം പ്രതിയായി ചേർക്കപ്പെട്ടപ്പോഴാണ്. 200-ലേറെ സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്. 2017 ഫെബ്രുവരി 17-ന് കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിൽ നടി ക്വട്ടേഷൻ പ്രകാരം ആക്രമിക്കപ്പെട്ടു എന്ന കേസിൽ 85 ദിവസമാണ് ദിലീപ് ജയിലിൽ കഴിഞ്ഞത്. വിചാരണ കോടതിക്കെതിരായ പക്ഷപാത ആരോപണം, പ്രോസിക്യൂട്ടറുടെ രാജി, ആദ്യം കേസ് അന്വേഷിച്ച ഐ ജി ബി സന്ധ്യയുടെ നീക്കങ്ങൾ, ജയിലിൽ പരിശോധനയിൽ ജയിൽ ഡിജിപി ആർ . ശ്രീലേഖ സൗകര്യങ്ങൾ ദിലീപിന് ചെയ്ത് നൽകി എന്ന ആരോപണങ്ങൾ അടക്കം പലതും ചർച്ച ചെയ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 9-നാണ് നടക്കുന്നത്. ഇതിന്റെ തലേദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരുന്നത്. കോടതി വിധിയുടെ ഓരോ വാക്കും തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുവാൻ സാധ്യതയുണ്ടെന്നാണ് അഡ്വ. ......
ദോഹ: ഡിസംബർ 1–18 വരെ നടക്കുന്ന FIFA Arab Cup Qatar 2025™ ടൂർണമെന്റിന്റെ ഔദ്യോഗിക സൗണ്ട്ട്രാക്ക് പുറത്തിറങ്ങി. ‘Zamani’യും ‘Makani’യും എന്ന രണ്ട് ഗാനങ്ങളാണ് ഖത്തർ ആസ്ഥാനമായ Katara Studios നിർമിച്ചത്.
‘Zamani’ എന്നത് ഖത്തറി ഗായകൻ ഹമദ് അല്‍ ഖസീന ആലപിച്ച ഉത്സാഹഭരിതമായ ഗാനം. ......
ദോഹ: ലൈസൻസ്, പെർമിറ്റ്, രജിസ്ട്രേഷൻ എല്ലാം ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിലാകുന്നു.
ഖത്തറിന്റെ ഡിജിറ്റൽ ഭാവിയിലേക്ക് പുതിയ ചുവടുവെപ്പുമായി ഏകീകൃത പ്ലാറ്റ്ഫോം ലോഞ്ച്ചെയ്തു.
ഖത്തറിന്റെ ഡിജിറ്റൽ പരിവർത്തനത്തെ വേഗത്തിലാക്കാനും വ്യവസായ മേഖലയെ ശക്തിപ്പെടുത്താനും വേണ്ടി വാണിജ്യ–ഉദ്യമ മന്ത്രാലയം (MoCI) മൈക്രോസോഫ്റ്റുമായി ചേർന്ന് Unified Platform എന്ന വിപ്ലവകരമായ ഡിജിറ്റൽ സേവന വേദി ആരംഭിച്ചു. സർക്കാർ സേവനങ്ങളെ ഏകോപിപ്പിച്ച് കൂടുതൽ സ്മാർട്ട്, കാര്യക്ഷമ, ഭാവിയോട് പൊരുത്തപ്പെട്ട സംവിധാനങ്ങളിലേക്കുള്ള വലിയ ചുവടുവെപ്പാണിത്.
മൈക്രോസോഫ്റ്റ് ഡൈനാമിക്സ് 365യും അസ്യൂറിനും മുകളിലായി നിർമ്മിച്ചിരിക്കുന്ന ഈ പ്ലാറ്റ്ഫോം ആദ്യഘട്ടത്തിൽ 140-ൽ അധികം ഇ-സേവനങ്ങൾ — ലൈസൻസുകൾ, പെർമിറ്റുകൾ, രജിസ്ട്രേഷനുകൾ തുടങ്ങി — ഒരു ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരുന്നു. ......
കൊച്ചി: എരുമേലിയില്‍ പുതിയ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നിഷേധിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിച്ചു. ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടി ഫൗണ്ടർ ട്രസ്റ്റിമാരായ ജോഷി പി, ആർ. ......
ദോഹ:രുചിയും വിനോദവും ഒന്നിക്കുന്ന അൽ ഖോർ കമ്മ്യൂണിറ്റി (AKC) ഫുഡ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും.
ഖത്തർ എനർജിയുടെ ഹൗസിങ് ഡിവിഷനായ അൽ ഖോർ കമ്മ്യൂണിറ്റി ടീം നേതൃത്വം നൽകുന്ന ഫെസ്റ്റിവലിൽ ഹോട്ട് & കൂൾ, പെഷാവർ വൺ, അൽ അംവാജ്, ഹോട്ട് ചിക്കൻ, ഷവർമ സുൽത്താൻ, ഔട്ട്ലോ ബർഗർ എന്നിവ ഉൾപ്പെടുന്ന പ്രമുഖ ബ്രാൻഡുകളുടെ സ്റ്റാളുകൾ സന്ദർശകർ ക്ക് സമൃദ്ധമായ രുചിവൈവിധ്യം പകരുന്നു.നവംബർ 27, 28 തീയതികളിലായി അൽ ഖോർ അൽ വഹ ക്ലബ് പാർക്കിംഗ് ഏരിയയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ഇൻഡോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വ്യത്യസ്തമായ വിഭവങ്ങൾ രുചിക്കാനാകും.ഉച്ചതിരിഞ്ഞ്
3മണിമുതൽ രാത്രി 10:30
വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽപ്രവേശനം സൗജന്യമാണ്.
വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകൾക്ക് പുറമെ സുവനീർ ഐറ്റങ്ങൾ, ഇലക്ട്രിക് ഗെയിംസുകൾ, കാർണിവൽ ഗെയിംസുകൾ എന്നിവ കുടുംബസമേതം പങ്കുചേരാനാകുന്ന വിനോദങ്ങളുടെ നിരയാണ്. കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, ബൗൺസി കാസിൽ എന്നിവയും ഒരുക്കിയിട്ടുണ്ട്. ......
കൊച്ചി : വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് ദിശാബോധവും വിദഗ്ധോപാദേശവും നല്‍കുന്നതിനായി ഇന്‍ഫോപാര്‍ക്കിലെ സാമൂഹ്യ-സാംസ്ക്കാരിക കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് ദി ഡയലോഗ് എന്ന മാസിക പ്രഭാഷണ പരമ്പര ആരംഭിച്ചു. ഇൻഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ......